Kuttichathan
Bhagavathy
പഴയ കോട്ടയം രാജാവിന്റെ ഭരണത്തിൻ കീഴിൽ ഉൾപ്പെട്ടിരുന്ന മാങ്ങാട്ടിടത്തു ചാലുകുളം എന്ന പ്രശസ്തമായ നമ്പൂതിരി കുടുംബം താമസിച്ചിരുന്നു. രാജാവിൽ നിന്നും നേരിട്ട ഒരു അപമാനത്തിന്റെ പേരിൽ കുടുംബം സർവ്വതും ഉപേക്ഷിച്ചു നാട് വിട്ടു പോകുകയും ചെയ്തു. ആമ്പിലാട് വിഷ്ണു ക്ഷേത്രം, ശങ്കരനെല്ലൂർ ശിവ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളുടെ ഊരായ്മ ഈ കുടുംബത്തിനുണ്ടായിരുന്നതായി പറയപ്പെടുന്നു. ഈ കുടുംബം നാട് വിട്ടു പോയതോടു കൂടി ഇവരുടെ സ്വത്തുക്കൾ എല്ലാം അന്യാധീനപ്പെട്ടുപോയി. കാലാന്തരത്തിൽ ഇപ്പോൾ ദേവസ്ഥാനം സ്ഥിതി ചെയ്യുന്ന സ്ഥലം കൈവശം വച്ചവർക്കു പല ദുർ നിമിത്തങ്ങളും കാണുകയാൽ ഇപ്പോഴത്തെ ഉടമസ്ഥരായ കിരാത്വ ഇല്ലത്തേക്ക് ഏല്പിച്ചു കൊടുക്കുകയാണുണ്ടായിട്ടുള്ളത്.
ദേവസ്ഥാനത്തു വെച്ച് നടന്ന സ്വർണ്ണ പ്രശ്നത്തിൽ ഇവിടെ സ്വാതിക മൂർത്തികളായ ഗണപതി, ദുർഗ്ഗ, നാഗങ്ങൾ എന്നിവരെയും ഉഗ്രമൂർത്തികളായ വലിയഭഗവതി, ചെറിയഭഗവതി, കരിംകുട്ടിച്ചാത്തൻ, ഭൈരവൻ, തീച്ചാമുണ്ഡി, ഗുളികൻ, എന്നിവരെ അകത്തു പൂജിച്ചിരുന്നതായും കണ്ടെത്തി. ഇവരെ പുനഃപ്രതിഷ്ഠിച്ചു വാർഷികോത്സവങ്ങൾ നടത്തുന്നത് നാടിനും പരിസരവാസികൾക്കും ശ്രേയസ്ക്കരമാണെന്നും കാണുകയുണ്ടായി.
സ്ഥലത്തിന്റെ ഉടമസ്ഥരുടെയും ഭക്തജനങ്ങളുടെയും സഹകരണത്തോടുകൂടി ദേവസ്ഥാനം പുനർ നിർമിച്ചു പ്രതിഷ്ഠാ കർമ്മങ്ങൾ ഇതിനകം പൂർത്തിയായി കഴിഞ്ഞു.
മേൽ പറഞ്ഞ ദേവീ ദേവന്മാർക്ക് പുറമെ പൂക്കുട്ടിച്ചാത്തൻ, കൂലോം കുട്ടിച്ചാത്തൻ, ഇളയിടത്തു ഭഗവതി, കൈതചാമുണ്ഡി, ഘണ്ടാകർണൻ, വസൂരിമാല, ശിവഭൂതം എന്നിവരുടെ തെയ്യം കൂടി കെട്ടിയാടിക്കണമെന്നും ദേവ പ്രശ്നത്തിൽ നിർദേശിച്ചിരുന്നു. ഇവരുടെയൊക്കെ സ്ഥാനങ്ങൾ പുനർ നിർമ്മിക്കേണ്ടതുമുണ്ട്.
ഭഗവതി സാധാരണയായി ആദി പരാശക്തി, മാ അംബേ, മഹാശക്തി അഥവാ ദേവി മായുമായി ബന്ധപ്പെട്ടിരിക്കുന്നു. ആദി പരാശക്തി ആണോ എന്ന് അർഥമാക്കുന്നത് "നിത്യതയുടെ പരിധിയില്ലാത്ത ശക്തി". അതായത്, ഈ പ്രപഞ്ചത്തിന്റെ അതിവിപുലമായ ശക്തിയാണ് അവൾ. പ്രപഞ്ചം മുഴുവൻ പ്രപഞ്ചം സൃഷ്ടിക്കുന്നതും പിളർപ്പിക്കുന്നതുമായ സജീവ ഊർജ്ജമാണ് അവൾ.
ഹിന്ദു ഐതീഹ്യങ്ങളനുസരിച്ച് ആദി പാർശക്തി - ദേവി - ദേവി - പരമപ്രാധാന്യം, പാര ബ്രഹ്മാനെന്നാണ്. അവൾ മഹാനായ ദേവിയാണ്, അതുകൊണ്ട് മറ്റ് ദേവതകളുടെ ഉറവിടം. ഭഗവതി ദേവിയെയാണ് എട്ട് കൈകളായ ദേവി എന്നും ദുർഗ ദേവിയുടെ രൂപങ്ങൾ അറിയപ്പെടുന്നു. മഹാകാളി സങ്കൽപ്പമാണ് ഈ തെയ്യം, വണ്ണാൻ സമുദായക്കാരാണ് ചെന്നെളത്ത് ഭഗവതി തെയ്യം കെട്ടുന്നത്.
ഉത്തരകേരളത്തിൽ കെട്ടിയാടുന്ന ഒരു തെയ്യമാണ് കുട്ടിച്ചാത്തൻ തെയ്യം അഥവാ കുട്ടിശാസ്തൻ തെയ്യം. പതിനെട്ടു ബ്രാഹ്മണ കുടുംബക്കാർ ആരാധിച്ചു പോരുന്ന മന്ത്രമൂർത്തിയാണ് കുട്ടിച്ചാത്തൻ. മാന്ത്രികത്വമുള്ള കുട്ടിച്ചാത്തന്മാരിൽ പ്രാധാന്യമുള്ളവ കരിങ്കുട്ടി, പൂക്കുട്ടി, തീക്കുട്ടി, പറക്കുട്ടി, ഉച്ചക്കുട്ടി എന്നീ കുട്ടിച്ചാത്തന്മാരാണ്. ബ്രാഹ്മണേതര കുടുംബങ്ങളും ഈ തെയ്യങ്ങളെ ആരാധിച്ചു വരുന്നുണ്ട്.
ഇതിവൃത്തം ഇഹലോകത്തിനു ഭാരമാം ഹിരണ്യകശിപുവിനെ വധിക്കാന്‍ വിശ്വംഭരനാം വിഷ്ണുഭഗവാന് നരസിംഹരൂപം ധരിച്ചു. തൃസന്ധ്യക്ക് ഉമ്മറപ്പടിയില്‍ വച്ച് ഹിരണ്യകശിപുതന്‍ കുടല് പിളര്‍ന്ന് രുധിരപാനം ചെയ്തു സംഹാരമൂര്‍ത്തിയാം ശ്രീനാരായണന് ആ മഹത് വേളയില്‍ ഈരേഴു – പതിന്നാലുലോകങ്ങളും പരമാനന്ദം പൂണ്ടു , ദേവദുന്ദുഭികള് മുഴങ്ങി, ദേവഗണങ്ങള്‍ ദേവാദിദേവനെ വാഴ്ത്തി, കൊട്ടും കുഴല്‍ വിളി നാദത്തോടെ അപ്സരകന്യമാര്‍ നൃത്തമാടി, നാരദവസിഷ്ടാദി താപസന്മാര് നാരായണനാമം ജപിച്ചു, മാലോകര്‍ മുഴുവന്‍ ഭഗവാനെ സ്തുതിച്ചു . ഭൂമിയും ആകാശവും പാതാളവും വിഷ്ണുമായയില്‍ ആനന്ദലഹരിയിലായി…… എന്നാല്‍ അഗ്നിദേവനുമാത്രം ഇതത്ര സഹിച്ചില്ല, ആഘോഷങ്ങളില്‍ നിന്നും വിട്ടുനിന്ന അദ്ദ്യേഹം ഹിരണ്യവധം ഒരു നിസാരകാര്യമാണെന്നും , ആര്‍ക്കും ചെയ്യാന്‍ കഴിയുന്നതാണെന്നും പറഞ്ഞ് മഹാവിഷ്ണുവിനെ വിമര്‍ശിച്ചു. ഇതില്‍ കുപിതനായ വിഷ്ണുഭഗവാന് പാവകന്റെ അഹംഭാവം മാറ്റാന്‍ തീരുമാനിച്ച് , മാനംമുട്ടെ ഉയരത്തില്‍ ആളിക്കത്തുന്ന ഹോമകുണ്ഡത്തിലേക്ക് എടുത്തുചാടി, അഹങ്കാരിയാം അഗ്നിയെ കണക്കില്ലാതെ മര്‍ദിച്ചു .. ഒടുവില്‍ കത്തിജ്ജ്വലിക്കുന്ന അഗ്നികുണ്ഡത്തെ വെറും ചാരമാക്കിമാറ്റി ലോകധിനാധനാം ജഗന്നാഥന് . ഭഗവാന്റെ ഈ സ്വരൂപമാണ് ഒറ്റക്കോലമായി കെട്ടിആരാധിക്കുന്നത്
മാർക്കാണ്ഡേയന്റെ പ്രാണൻ രക്ഷിക്കാൻ കാലകാലനായ പരമശിവൻ തന്റെ മൂന്നാം തൃക്കണ്ണ് തുറന്ന് കാലനെ ഭസ്മമാക്കി. കാലനില്ലാത്തത് കൊണ്ട് ഭൂമിയിൽ മരണങ്ങളില്ലതായി. ദേവന്മർ പരമശിവനോട് ആവലാതി പറഞ്ഞു. പ്രശ്നപരിഹാഹാർത്ഥം ശിവൻ തന്റെ ഇടത്തെ പെരുവിരൽ നിലത്തമർത്തിയപ്പോൾ വിരൽ പിളർന്ന് അതിൽ നിന്നും ഗുളികൻ അവതരിച്ചു എന്നാണ് ഐതിഹൃം. ത്രിശൂലവും കാലപാശവും നൽകി പരമശിവൻ കാലന്റെ പ്രവൃത്തി ഏൽപിച്ച് ഭൂമിയിലേക്ക് അയച്ചു. മനുഷൃന്റെ ജനനം മുതൽ മരണം വരെ ഉള്ള ചെറുതും വലുതും നല്ലതും ചീത്തയും ആയ എല്ലാ പ്രവൃത്തിയിലും ഗുളികന്റെ സാന്നിദ്ധൃമുണ്ടെന്ന് പറയപ്പെടുന്നു. മലയസമുദായക്കാരാണ് ഈ തെയ്യം കെട്ടുന്നത്.അവരുടെ പുജയിൽ മാത്രമെ ഗുളികൻ പ്രസാദിക്കുകയുള്ളു എന്ന് പറയപ്പെടുന്നു. വെടിയിലും പുകയിലും കരിയിലും വസിക്കുന്ന ദൈവമാണെ- ന്നാണ് ഗുളികന്റെ വാമൊഴി. ഉന്മത്ത ഗുളികൻ ,ഉച്ചാര ഗുളികൻ, മാരണ ഗുളികൻ,കാര ഗുളികൻ , കരിം ഗുളികൻ,സേവക്കാര ഗുളികൻ ,തെക്കൻ ഗുളികൻ, വടക്കൻ ഗുളികൻ എന്നിങ്ങനെ എട്ടോളം ഗുളികന്മാർ.
ഭൈരവന് തെയ്യം ഇതിവൃത്തം ബ്രഹ്മഹത്യാശാപം നിമിത്തം മണ്ണില്‍ കപാലവുമേന്തി ഭിക്ഷാടനം ചെയ്യേണ്ടിവന്ന ശിവരൂപമാണ് ഭൈരവന്. ദേവാദിദേവാനാം മഹേശ്വരന്റെ വിരാട് സ്വരൂപം കണ്ടുവെന്ന് ബ്രഹ്മാവ് ഒരിക്കല്‍ കള്ളം പറയുകയുണ്ടായി. എന്നാല്‍ ഇതുവരെ ആരും ദര്‍ശിച്ചിട്ടില്ലാത്ത തന്റെ വിശ്വരൂപം ബ്രഹ്മാവ് കണ്ടുവെന്ന് പറഞ്ഞപ്പോള്‍ പരമേശ്വരന് സഹിച്ചില്ല. കുപിതനായ കൈലാസനാഥന് വിധാതാവിന്റെ നാല് ശിരസ്സുകളില്‍ ഒന്ന് അടര്‍ത്തിയെടുത്ത് ദൂരെയെറിഞ്ഞു. എന്നാല്‍ ഫലമോ ബ്രഹ്മഹത്യാശാപം “പന്തീരായിരം സംവത്സരം കപാലവുമേന്തി മനുഷ്യലോകത്ത് ഭിക്ഷ യാചിച്ച് നടക്കട്ടെ നീ” ബ്രഹ്മാദേവന്‍ രുദ്രനെ ശപിച്ചു. തന്മൂലം ഭിക്ഷാപാത്രമാം കപാലവും കയ്യിലേന്തി, പൊയ്ക്കണ്ണും ധരിച്ച് ശരണഗതി തേടി മാനുഷലോകത്തിന്റെ മണ്പാതകളിലൂടെ സഹസ്രാബ്ദങ്ങളോളം അലഞ്ഞു ഭൈരവരൂപിയാം മഹാദേവന്. ഈ ഭിക്ഷാടകരൂപമാണ് ഭൈരവന് തെയ്യമായി കെട്ടിയാടുന്നത്.മലയൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.
ഉത്തരകേരളത്തിൽ കെട്ടിയാടുന്ന ഒരു തെയ്യമാണ് കുട്ടിച്ചാത്തൻ തെയ്യം അഥവാ കുട്ടിശാസ്തൻ തെയ്യം. പതിനെട്ടു ബ്രാഹ്മണ കുടുംബക്കാർ ആരാധിച്ചു പോരുന്ന മന്ത്രമൂർത്തിയാണ് കുട്ടിച്ചാത്തൻ. മാന്ത്രികത്വമുള്ള കുട്ടിച്ചാത്തന്മാരിൽ പ്രാധാന്യമുള്ളവ കരിങ്കുട്ടി, പൂക്കുട്ടി, തീക്കുട്ടി, പറക്കുട്ടി, ഉച്ചക്കുട്ടി എന്നീ കുട്ടിച്ചാത്തന്മാരാണ്. ബ്രാഹ്മണേതര കുടുംബങ്ങളും ഈ തെയ്യങ്ങളെ ആരാധിച്ചു വരുന്നുണ്ട്. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള ഒരു മന്ത്രതന്ത്ര ബ്രാഹ്മണകുടുംബമാണ് കാളകാട്ട് ഇല്ലം. കാളകാട്ട് തന്ത്രിയുമായി ബന്ധപ്പെട്ട തെയ്യമാണ് കുട്ടിച്ചാത്തൻ. ഈ തെയ്യത്തെ കാളകാട്ട് കുട്ടിച്ചാത്തൻ എന്നും വിളിക്കാറുണ്ട്. വൈഷ്ണവാംശം ഉള്ള ഒരു തെയ്യമാണ് കുട്ടിച്ചാത്തൻ.
ഐതിഹ്യം
ശിവനും പാർവ്വതിയും വള്ളുവനും വള്ളുവത്തിയുമായി വേഷം മാറിയപ്പോൾ അവർക്കുണ്ടായ പുത്രനാണ് കുട്ടിച്ചാത്തൻ. മക്കളില്ലാത്ത കാളകാട്ടില്ലത്തെ നമ്പൂതിരിക്ക് ദൈവദത്തമായി ഈ കുട്ടിച്ചാത്തനെ മകനായി ലഭിച്ചു. അതോടെ കാളകാട്ടില്ലത്തെത്തിയ കുട്ടിച്ചാത്തൻ ബ്രാഹ്മണാചാരങ്ങൾക്ക് വിരുദ്ധമായ ശീലങ്ങൾ അനുവർത്തിക്കാൻ തുടങ്ങി. പഠിപ്പിൽ അസാമാന്യമായ ബുദ്ധി പ്രകടിപ്പിച്ചെങ്കിലും ഗുരുവിനെ അനുസരിക്കാൻ തയ്യാറായില്ല. തന്നെ അനുസരിക്കാതിരുന്ന ഗുരുനാഥൻ കുട്ടിച്ചാത്തനെ ശാസിക്കുകയും അടിക്കുകയും ചെയ്തു. ചാത്തൻ ഗുരുവിനെ വെട്ടിക്കൊന്ന് പഠിപ്പുമതിയാക്കി സ്ഥലം വിട്ടു.
തുടർന്ന് കാളകാട്ടില്ലത്തെ കന്നുകാലികളെ മേയ്ക്കുന്ന ചാത്തൻ ഒരു കാളയെ അറുത്ത് ചോരകുടിച്ചു. നമ്പൂതിരി കോപാകുലനായി ചാത്തനെ ശിക്ഷിച്ചു. ഇത് ഇല്ലത്തെ അമ്മയുടെ ഏഷണി നിമിത്തമാണെന്ന് വിചാരിച്ച ചാത്തൻ അമ്മയുടെ മാറിലേക്ക് കല്ലെറിഞ്ഞു. ഇതിൽ രോഷാകുലനായ നമ്പൂതിരി ചാത്തനെ വെട്ടിക്കൊന്നു. പക്ഷെ ചാത്തൻ ചത്തില്ല. വാശി കൂടിയ നമ്പൂതിരി ബ്രാഹ്മണരെ വരുത്തി ഹോമകുണ്ഡം തിർത്തു. വീണ്ടും ചാത്തനെ വെട്ടി 390 കഷ്ണങ്ങളാക്കി 21 ഹോമകുണ്ഡങ്ങളിൽ ഹോമിച്ചു. ഈ ഹോമകുണ്ഡങ്ങളിൽ നിന്ന് അനേകം ചാത്തന്മാരുണ്ടായി. അഗ്നിനൃത്തം വെച്ച് ചാത്തൻ കാളകാട്ടില്ലവും,സമീപത്തെ ബ്രാഹ്മണ ഇല്ലങ്ങളും ചുട്ടുകരിച്ചു.
ഉപദ്രവകാരിയായി നാട്ടിൽ നടന്ന ചാത്തനെ അടക്കാൻ ,കോലം കെട്ടി പൂജിക്കാൻ തീരുമാനിച്ചു. അങ്ങനെ കുട്ടിച്ചാത്തനെ തെയ്യമാക്കി ആരാധിച്ചു വരാൻ തുടങ്ങി.
മന്ഥര പർവതത്തിന്റെ ഉയർച്ച തുലനപ്പെടുത്തതിന് മഹാവിഷ്ണു ഗൃദ്ധ്രരാജനയി അവതരിച്ചുവെന്നും അതാണ് കുട്ടിച്ചാത്തനെന്നും തെയ്യക്കോലങ്ങൾ കെട്ടുന്ന മലയരുടെ വിശ്വാസം.
പണ്ട് ബ്രഹ്മാവിനെ സ്വാധീനിച്ച് അസുരസഹോദരങ്ങളായ ചന്തനും മുണ്ടനും ഒരു വരം ലഭിച്ചു .ആണിനും പെണ്ണിനും ഇവന്മാരെ കൊല്ലാന്‍ കഴിയ്ല്ല എന്നാണ് വരം . പിന്നെ എവന്മാര് കളിച്ച കളിയായി .നാട്ടുകാരെ ഉപദ്രപിക്കാന് തുടങ്ങി .പ്രശ്നം വീണ്ടും ബ്രഹ്മാന്പടി എത്തി.ആണെന്നോ പെണ്ണെന്നോ തിരിച്ചറിയാന്‍ കഴിയത്ത മഹാദേവി പ്രശ്നം ഏറ്റെടുത്തു.ചന്തനും മുണ്ടനും മുട്ടു മടക്കി.ഗത്യന്തര മില്ലാതെ വന്നപ്പോള്‍ എവന്മാര് കൈതയുടെ വേഷത്തില്‍ ഒളിച്ചിരിപ്പായി .മഹാദേവി കൈതവരമ്പിലൂടെ നടക്കുന്നു. നല്ല കാറ്റ് .രണ്ടു കൈതക്ക് കാറ്റില്‍ ഇളകാതെ നല്ക്കുന്നു .മഹാദേവിക്കു ബോധ്യമായി .എവന്മാര് ചന്തനും മുണ്ടനും തന്നെ .മഹാദേവി വള് വീശി രണ്ടിനേയും കൊന്നു .ഇതാണത്രേ കൈതച്ചാമുണ്ടി .ചാമുണ്ടി ഉറഞ്ഞു തുള്ളി കൈത അറുത്തെടുത്തു വരുന്നതാണ് പ്രധാനം.പോകുന്നതുപോലെയല്ല തിരുച്ചുവരവ് .ശരീരത്തില്‍ ചോരമയമുണ്ടാക്ണമല്ലോ . പോകുമ്പോള്‍ ഒരു കോഴിയേയും കരുതിയിട്ടുണ്ടാകും .കോഴിയെ കടിച്ചു കീറി ശരീരമാസകലം ചോരപുണ്ടാണ് തിരിച്ചുലരവ്
ഭദ്രകാളിയുടെ വസൂരി നക്കിത്തുടച്ച് ഇല്ലായ്മ ചെയ്യാന്‍ മഹേശ്വരന്റെ കണ്ഠത്തില് രൂപമെടുത്ത് കര്ണരത്തിലൂടെ പുറത്തുവന്ന ഭീകര മൂര്‍ത്തി യാണ് കണ്ഠകർണൻ . പതിനാറ് കത്തുന്ന പന്തങ്ങളും വളരെ ഉയരമുള്ള മുടിയുമായാണ് നൃത്തം. കാഴ്ച്ചകാര്‍ക്ക് കൌതുകവും,ആകാംഷയും ഒരുപോലെ പ്രധാനം ചെയ്യുന്ന തെയ്യകൊലമാണ്. ആളികത്തുന്ന പന്തങ്ങള്‍ക്ക് ഇടയില്‍ നീളന്മുടിയുംധരിച്ചുള്ള ഈതെയ്യം. ശിവന്റെ ഭൂതഗണങ്ങളില് ഒരാള്‍ .വളരെയതികം സാഹസം നിറഞ്ഞതാണ് കണ്ടകര്ണെന് തൈയ്യം. ശിവാംശജാതനായാണ് ഈ തെയ്യവും കണ്ടു വരുന്നത്.
കണ്ഠകർണൻ തെയ്യത്തിന്റെെ ഐതീഹ്യം ഒറ്റയ്ക്ക് പറഞ്ഞാല്‍ പൂര്ണ്ണാമാവില്ല. വസൂരിമാല തൈയ്യത്തിന്റെയ കഥ കൂടി പറഞ്ഞാലേ പൂര്ണ്ണയമാകു
ഐതീഹ്യം
മഹിഷാസുര വധത്തിനു ശേഷം മഹിഷസുരന്റെ പതനി മനോധരി ശിവനെ തപസ്സു ചെയ്യുകയും,ശിവന് പാര്‍വ്വതിയുടെ നിര്‍ബന്ധത്താല്‍ മനോധരിക്ക് മുന്നില്‍ പ്രതിഷപെടുകയും ചെയ്തു.കൂടുതല്‍ സമയം മനോധരിക്ക് മുന്നില്‍ ചിലവഴിച്ചാല്‍ അത് പിന്നീട് പല ദുര്ഗതിക്കും കാരണമാകും എന്ന് കരുതി ശിവന് അല്പ സമയം മാത്രം അവിടെ നിന്നു(കാരണം കൂടുതല്‍ വരം ചോദിക്കുന്നത് കൊണ്ട്)അങ്ങനെ ശിവന് തന്റെ വിയര്‍പ്പ് തുള്ളികള്‍ മനോധരിക്ക് നല്‍കുകയും ശീഘ്രംഅപ്രത്യഷമാകുകയും ചെയ്തു.തനിക്ക് കിട്ടിയ ഈ വിയര്‍പ്പ് തുള്ളികള്‍ ഒന്ന് പരീഷിക്കണം എന്ന് കരുതി മനോധര നില്കുമ്പോള് ഭദ്രകാളി മഹിഷാസുരനെ വധിച്ചു വിജയശ്രീ ലളിതയായി വരുന്നതാണ് കാണുന്നത്,മനോധര തന്റെ പതിയെ വധിച്ച ഭദ്രകളിയോടുള്ള ദേഷ്യത്തില്‍ ശിവന് നല്കിയ വിയര്‍പ്പ് തുള്ളികള്‍ ഭദ്രകാളിക്ക് നേരെ വര്‍ഷിച്ചു.വിയര്‍പ്പ് തുള്ളികള്‍ പതിഞ്ഞ ഇടങ്ങളിലെല്ലാം വസൂരി കുരുക്കള്‍ ഉണ്ടായി..ഭദ്രകാളി ക്ഷീണിച്ചു തളര്‍ന്നു വീണു.കാര്യം അറിഞ്ഞ ശിവന് രൌദ്രംഭാവത്തില് നിന്നു കണ്ഡത്തില് പിറന്നു കര്‍ണ്ണത്തിലൂടെ ഒരു മൂര്‍ത്തി പിറവിയെടുത്തു അതായിരുന്നു കണ്ഠകർണൻ . കണ്ഠകർണൻ നേരെ ഭദ്രകാളിയുടെ അടുത്ത് പോകുകയും ഭദ്രകാളിയെ നക്കി തുടച്ചുകൊണ്ട് വസൂരി മാറ്റുകയും ചെയ്തു.എന്നാല്‍ ഭദ്രകാളിയുടെ മുഖത്തെ വസൂരികുരുക്കള് മാറ്റാന്‍ കണ്ടകര്ന്നന് ശ്രമിച്ചപ്പോള്‍ ഭദ്രകാളി അത് വിലക്കി.കാരണം അവര്‍ സഹോദരി സഹോദരന്മാര് ആണെന്നും പറഞ്ഞായിരുന്നു.ഭദ്രകാളിക്ക് മുഖത്തെ വസൂരികുരുക്കള് അലങ്കാരമായി മാറുകയും ചെയ്തു.അങ്ങനെ പൂര്‍വ്വസ്ഥിതിയില്‍ ആയ ഭദ്രകാളി കണ്ടകര്ന്നനോട് മനോധരയെ പിടിച്ചു കൊണ്ടുവരാന്‍ പറയുന്നു ,കോപാകുലയായ ഭദ്രകാളിയുടെ അടുത്ത് വന്ന മനോധര തന്റെ തെറ്റ് പറഞ്ഞു മാപ്പപേക്ഷിക്കുന്നു.മനോധരയോടു അലിവ് തോന്നി ഭദ്രകാളി മനോധരയെ വസൂരിമാല എന്ന നാമം നല്കി ,തന്റെ സന്തത സഹചാരിയായി വാഴാന്‍ നിര്‍ദേശവും നല്കി.കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ഭാഗവ്തിക്കൊപ്പം വസൂരിമാലയും കുടികൊള്ളുന്നു.
രോഗങ്ങൾ ദേവകോപമാണെന്ന് സങ്കല്പം ചെയ്യുന്ന പതിവ് പണ്ടുണ്ടായിരുന്നു. തെയ്യാട്ടത്തിൽ രോഗദേവതകളെ കാണാം. ഇവരിൽ രോഗം വിതയ്ക്കുന്നവരെന്നും രോഗശമനം വരുത്തുന്നവരെന്നും രണ്ടുതരമുണ്ട്. , വസൂരിമാല രോഗമുണ്ടാക്കുന്നവരാണ്. എന്നാല്‍ കണ്ഠകർണൻ രോഗ ശമനമുണ്ടാക്കുന്നതുമാണ്
രോഗം വിതക്കുന്ന ദുര്‍ദേവതയാണ് വസൂരിമാല. പുരാതന കാലത്ത് രോഗങ്ങള്‍ ദൈവ കോപം മൂലമുള്ളതാണെന്ന് വിശ്വസിച്ചിരുന്നു. അത് കൊണ്ട് തന്നെ രോഗം വിതയ്ക്കുന്ന ദൈവങ്ങളെയും രോഗശമനം വരുത്തുന്ന ദൈവങ്ങളെയും അവര്‍ കെട്ടിയാടിയിരുന്നു. ഇവരെയൊക്കെ ഭൂമിയില്‍ യഥാവിധി പ്രീതിപ്പെടുത്തി കാവുകളില്‍ പ്രതിഷ്ഠയും പൂജയും നല്കി.
വസൂരി മാല തെയ്യം ഐശ്വര്യവരദായിനി എന്ന പേരിലും അറിയപ്പെടുന്നു.
ദാരികാസുരന്റെ ഭാര്യയായ മനോദരിയാണത്രേ ഈ ദുര്ദേവത. ശിവനില്‍ നിന്ന് ലഭിച്ച വിയര്‍പ്പ് മുത്തുകള്‍ തന്റെ ഭര്തൃഘാതകിയായ കാളിക്ക് നേരെ മനോദരി വലിച്ചെറിഞ്ഞപ്പോള്‍ കാളിക്ക് മേലാസകലം കുരിപ്പ് വന്നു. കോപാകുലയായ കാളി മനോദരിയുടെ കണ്ണ് കുത്തിപ്പൊട്ടിക്കുകയും അവരെ തന്റെ ദന്ധ ദാസിയാക്കി മാറ്റുകയും ചെയ്തുവത്രേ.
ഭൂതാരാധനയ്ക്ക് തുളുനാട്ടിലുള്ള പ്രാധാന്യം കേരളത്തിലില്ല. എങ്കിലും തെയ്യാട്ടത്തിന്റെ രംഗത്ത് ഭൂതാരാധനയും നിലനില്ക്കുന്നു. വെളുത്തഭൂതം, കരിംപൂതം, ചുവന്നഭൂതം എന്നീ തെയ്യങ്ങൾ ശിവാംശഭൂതങ്ങളാണ്. ദുർമൃതിയടഞ്ഞ പ്രേതപിശാചുക്കളിൽ ചിലതും ‘ഭൂത’മെന്ന വിഭാഗത്തിൽ വരുന്നുണ്ട്. അണങ്ങ്ഭൂതം, കാളർഭൂതം, വട്ടിപ്പൂതം എന്നിവ അതിനു തെളിവാണ്.എന്നാൽ തെയ്യത്തിലെ ചില ദേവതകളെ (പഞ്ചുരുളി തുടങ്ങിയവർ ) ഭൂതക്കോലങ്ങളായി കെട്ടിയാടിക്കുമ്പോൾ ഭൂതം എന്ന് അവരെയും വിശേഷിപ്പിക്കാറുണ്ട്.(ഉദാ:പഞ്ചുരുളി ഭൂതം ) ‘യക്ഷി’ എന്ന പേരിലുള്ള ദേവതയൊന്നും തെയ്യത്തിൽ കാണുന്നില്ലെങ്കിലും ചില ഭഗവതിമാരും ചാമുണ്ഡികളും യക്ഷീസങ്കല്പത്തിലുള്ളവയാണെന്നാണു പുരാസങ്കല്പം. കരിഞ്ചാമുണ്ഡി ഒരു യക്ഷിത്തെയ്യമാണെന്നു കരുതപ്പെടുന്നു. പൈതങ്ങളെയും കോഴികളെയും പിടിച്ചു ഭക്ഷിക്കുന്ന ഒരു ഭീകര ദേവതയാണെന്നു മാത്രമേ തോറ്റംപാട്ടിൽ പറയുന്നുള്ളൂ. വേലന്മാർ കെട്ടിയാടാറുള്ള പുള്ളിച്ചാമുണ്ഡി എന്ന തെയ്യം വണ്ണാന്മാർ കെട്ടിയാടുന്ന കരിഞ്ചാമുണ്ഡി തെയ്യത്തിന്റെ സങ്കല്പത്തിലുള്ളതു തന്നെയാണ്. പുള്ളിഭഗവതിയും യക്ഷി സങ്കല്പത്തിലുള്ളതാണെന്നു കരുതി വരുന്നു. കരിഞ്ചാമുണ്ഡിയുടെ കൂട്ടുകാരികളിലൊന്നത്രെ ആ ഉഗ്രദേവത. കാമൻ, ഗന്ധർവൻ എന്നീ സങ്കല്പങ്ങളിലും തെയ്യങ്ങൾ കെട്ടിയാടാറുണ്ട്.
2019 മാർച്ച് 20, 21
(1194 മീനം 6, 7)
2019 മാർച്ച് 20 ബുധൻ
(1194 മീനം 6)
2019 മാർച്ച് 21 വ്യാഴo
(1194 മീനം 7)
Sunday, 20 Dec 2018
4:30PM
9:00AM - 10:00AM
Sunday, 20 Dec 2018 &
ചുറ്റുവിളക്ക്
6:00PM
Friday, 23 Dec 2018
9:00AM - 10:00AM
9:00AM - 10:00AM
Friday, 23 Dec 2018 &
ചുറ്റുവിളക്ക്
6:00PM
For bookings of the below Vazhipadu's, kindly contact:-
Chalukulam Devastanam
Ph: 9745123024 / 8281649756
Sl.No | Pooja Details | ₹ |
---|---|---|
1 | ഗണപതി ഹോമം | 100 |
2 | ചരട് പൂജിക്കൽ | 100 |
3 | സ്പെഷൽ പായസം ഭഗവതിക്ക് | 100 |
4 | ഭഗവതിക്ക് പട്ട് ഒപ്പിക്കൽ അകത്തേക്ക് | 50 |
5 | നെയ്യ് വിളക്ക് | 50 |
6 | എണ്ണ വിളക്ക് | 20 |
7 | രൂപങ്ങൾ ഒപ്പിക്കൽ | 20 |
8 | രക്തപുഷ്പാഞ്ജലി | 20 |
9 | പുഷ്പാഞ്ജലി | 10 |
2019
ക്രമനമ്പർ | പേര് | പദവി |
---|---|---|
1 | ശങ്കരൻ നമ്പൂതിരി | രക്ഷാധികാരി |
2 | ഹരിപ്രതാപരുദ്ര | രക്ഷാധികാരി |
3 | വിനായകൻ | കൺവീനർ |
4 | രാജീവൻ.വി | പ്രസിഡണ്ട് |
5 | സജീവൻ.വി | വൈസ് പ്രസിഡണ്ട് |
6 | രവീന്ദ്രൻ | വൈസ് പ്രസിഡണ്ട് |
8 | ബിജു കെ | ജോയിൻറ് സെക്രട്ടറി |
9 | രാജൻ വി എം | ജോയിൻറ് സെക്രട്ടറി |
10 | രാഘവൻ | ഖജാൻജി |
11 | സന്തോഷ് .വി | മെമ്പർ |
12 | വത്സൻ | മെമ്പർ |
13 | സുരേന്ദ്രൻ .പി | മെമ്പർ |
14 | രാജേഷ് കെ കെ | മെമ്പർ |
15 | വിജേഷ്.സി | മെമ്പർ |
16 | സജീവൻ | മെമ്പർ |
17 | ബാബു പലേരി | മെമ്പർ |
18 | രതീശൻ.യു | മെമ്പർ |
19 | രാജീവൻ കപ്പണയിൽ | മെമ്പർ |
20 | ശേഖരൻ.വി | മെമ്പർ |
21 | ശശി കുന്നപ്പാടി | മെമ്പർ |
22 | സി കെ ബാലഗോപാൽ | മെമ്പർ |
23 | ബാബു നെല്ലിയാടൻ | മെമ്പർ |
24 | മധു എടവന | മെമ്പർ |
25 | കരുണൻ കൂറാറ | മെമ്പർ |
26 | രമേശൻ കെ | മെമ്പർ |
27 | ബിനീഷ് ചന്ദ്രോത് | മെമ്പർ |
28 | രമേശൻ കൂറാറ | മെമ്പർ |
29 | ഷിബി കെ | മെമ്പർ |
30 | രഘുനാഥൻ മാസ്റ്റർ | മെമ്പർ |
31 | അജിത | മെമ്പർ |
32 | സരോജിനി ഈരായി | മെമ്പർ |
33 | സൗമിനി പുളിക്കി | മെമ്പർ |
34 | രോഹിണി കെ | മെമ്പർ |
35 | ശൈലജ സി | മെമ്പർ |
36 | സൗമിനി പുതുക്കുടി | മെമ്പർ |
Sl.No | Member Name |
---|---|
1 | Dipu.V |
2 | Sibeesh.KK |
3 | Santhosh.V |
4 | Sajeevan.V |
5 | Prakashan.V |
6 | Rajeevan.V |
Dear Devotees, This is a humble request to all the devotees. The Devastana committe of Chalukulam Devastanam is seeking donations for the ongoing Temple construction activities. This was possible only with the blessings of god and generous contributions of devotees.
The devotees can contact any of the Chalukulam Devastana committe member directly and can hand over the money or cheque and obtain a receipt
Money can transfer directly to the account of the Chalukulam Devastanam and we will promptly send you an acknowledgement as well as temple receipt for the same.
For more detail please contact any of the Chalukulam Devastana committe member - Ph: 9745123024 / 8281649756
Please Note: The contributors are requested to send a mail to confirm their contribution mentioning the Amount, Date of deposit, sender’s bank account details & their postal address with pin code to chalukulamdevastanam@gmail.com
Chalukulam Devastanam
Mangattidam
Kuthuparamba Via
Kannur Dist, Kerala, 670643
chalukulamdevastanam@gmail.com
Ph: 9745123024 / 8281649756
Facebook Page